വീട് വൃത്തിയാക്കാൻ അറിയാമോ…? നിങ്ങളെ കാത്തിരിക്കുന്നത് 18.5 ലക്ഷം രൂപ മാസ ശമ്പളം ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീട്ടുജോലിക്കാരനെ തേടിയുള്ള ബ്രിട്ടണിലെ റോയൽ ഫാമിലിയുടെ പരസ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം : വീട് വൃത്തിയാക്കാൻ അറിയാമെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 18.5 ലക്ഷം രൂപ മാസ ശമ്പളം. ബ്രിട്ടണിലെ റോയൽ ഫാമിലിയുടെ അപേക്ഷ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ വൈറലായി മാറിയിരിക്കുകയാണ്, രാജകുടുബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാജകുടുംബം ഇതുസംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്. വീട്ടുജോലിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടാൽ 18,38,198 രൂപയാണ് മാസശമ്പളമായി നൽകുക. ദി റോയൽ ഹൗസഹോൾഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ വിശദമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിൻഡ്‌സർ കാസ്റ്റിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടിവരും. രാജകൊട്ടാരത്തിൽ തന്നെ താമസിച്ച് ജോലി ചെയ്യണം തെരഞ്ഞടുക്കപ്പെടുന്നവർക്കുള്ള മറ്റൊരു […]