15 ഹൈവേകളിൽ 110 ഇന്ധന സ്റ്റേഷനുകൾ;അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ബി പി സി എൽ
സ്വന്തം ലേഖകൻ കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലായി അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ഭാരത് പെട്രോളിയം (ബി പി സി എല്‍). കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 15 ഹൈവേകളില്‍ 110 ഇന്ധനസ്റ്റേഷനുകളിലായി 19 വാഹന ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. അതിവേഗ ചാര്‍ജിങ് കോറിഡോറുകളുടെ ഉത്ഘാടനം ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എസ് രവി കൊച്ചിയില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് 19 ഇന്ധന സ്റ്റേഷനുകളുമായി മൂന്ന് കോറിഡോറുകളും, കര്‍ണാടകയില്‍ 33 ഇന്ധന സ്റ്റേഷനുകളുമായി ആറ് കോറിഡോറുകളും, തമിഴ്‌നാട്ടില്‍ 58 […]