play-sharp-fill

ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകാൻ പൊലീസ് മേധാവിയുടെ പത്‌നി നടുറോഡിൽ കാത്ത് കിടന്നത് അപമാനകരം, ബെഹ്റയ്ക്ക് വേണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റപത്രം നൽകി പിരിച്ചു വിടാമായിരുന്നു ; പൊലീസുകാർക്ക് നിൽപ്പ് ശിക്ഷ നൽകിയതിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് പൊലീസ് മേധാവി നഗരത്തിലെ ട്രാഫിക് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് അർദ്ധരാത്രിവരെ നിൽപ്പ് ശിക്ഷ നൽകിയ സംഭവത്തിൽ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കർ രംഗത്ത് വന്നു. ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പൊലീസ് മേധാവിയുടെ പത്‌നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് അപമാനരമാണെന്നും ബെഹ്‌റയ്ക്ക് വേണമെങ്കിൽ ഉദ്യോഗസ്ഥരെ കുറ്റപത്രം നൽകി പിരിച്ചുവിടാമായിരുന്നുവെന്നും അഡ്വ. എ ജയശങ്കർ ഫെസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുകയാണ്. […]