‘എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ ‘ .!! നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര..!സംഘത്തിൽ സ്ത്രീകളും കുട്ടികളും; നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്
സ്വന്തം ലേഖകൻ മലപ്പുറം: നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവ്വീസ് നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം. ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.