യുവതിയായ അധ്യാപികയ്ക്ക് മെസ്സേജ് അയച്ച യുവാവിനെ തട്ടികൊണ്ടുപോയി ; മൂന്ന് പേർ പിടിയിൽ
സ്വന്തം ലേഖകൻ തലശ്ശേരി: അധ്യാപികയായ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും പണവും അപഹരിച്ച മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ കെ.പി. യൂനിസ് (30), കസ്റ്റംസ് റോഡിലെ കൊളത്ത്താലി വീട്ടില്‍ സുനീര്‍ (31), കോടിയേരി പാറാല്‍ സ്വദേശി കളത്തില്‍ പൊന്നമ്പ്രറത്ത് വീട്ടില്‍ പി. മരക്കാര്‍ എന്ന അലി (48) എന്നിവരാണ് പിടിയിലായത്. യുവതിയ്ക്ക് മെസ്സേജ് അയച്ചതിന് മട്ടന്നൂര്‍ ആലച്ചേരി കീച്ചേരിയിലെ റസിയ മന്‍സിലില്‍ […]