play-sharp-fill

ബിജെപി പ്രവര്‍ത്തകര്‍ ശാന്തിമന്ത്രം ചൊല്ലി; സിപിഎം പ്രവർത്തകർ മൃതദേഹം സംസ്കരിക്കാനെടുത്തു; ചിതയില്‍ വെച്ചതോടെ ഇരു വിഭാഗവും തമ്മില്‍ പോര്‍വിളിയും സംഘർഷവും…! കണ്ണൂരിൽ യുവാവിന്റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; ചിത കത്തിയമർന്നത് പോലീസ് കാവലിൽ

സ്വന്തം ലേഖകൻ കണ്ണൂർ: യുവാവിന്‍റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം.കണ്ണൂര്‍ കുയിലൂരിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡ‍ന്‍റായിരുന്ന ചന്ത്രോത്ത് വീട്ടിൽ എൻ.വി. പ്രജിത്തിന്‍റെ(40) സംസ്കാര ചടങ്ങിനിടയിലാണ് സംഭവം.പോലീസിന്റെ കാവലിലാണ് ചിത കത്തിയമർന്നത്. ബിജെപി പ്രവര്‍ത്തകര്‍ ശാന്തിമന്ത്രം ചൊല്ലുന്നതിനിടെ മറുവിഭാഗം മൃതദേഹം സംസ്കരിക്കാനെടുത്തതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പ്രജിത്തിന്‍റെ കുടുംബം സിപിഎം അനുഭാവികളാണ്. മൃതദേഹം ചിതയില്‍ വെച്ചതോടെ ഇരു വിഭാഗവും തമ്മില്‍ പോര്‍വിളിയായി. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ മൃതദേഹം സംസ്കരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ട് ഇരു […]