video
play-sharp-fill

പിടിതരാതെ ബിഷപ്പ് ഫ്രാങ്കോ : കോടതിയിൽ ഹാജരാകാതിരിക്കാൻ പറഞ്ഞ കാരണങ്ങൾ മുഴുവൻ കള്ളം ; താമസിക്കുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണിലല്ല, യാത്രാ അനുമതി തേടിയില്ലെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ കോട്ടയം : പീഡനക്കേസിൽ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ വൈകിപ്പിക്കാൻ കോടതിയെ കബളിപ്പിച്ചുവെന്ന് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോ താമസിക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണിലാണെന്നും കേരളത്തിലേക്കുള്ള യാത്രയ്ക്ക് അധികൃതർ അനുമതി നൽകിയില്ലെന്നുമാണ് ഹാജരാകാതിരുന്നതിന് കാരണമായി ഫ്രാങ്കോയുടെ അഭിഭാഷകൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചത്. ജലന്ധർ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് സിവിൽ ലൈൻസ് മേഖലയിലാണ്. എന്നാൽ ഈ പ്രദേശം ഇതുവരെ കണ്ടെയ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടില്ല. കുറഞ്ഞത് അഞ്ച് കൊവിഡ് കേസുകൾ എങ്കിലും റിപ്പോർട്ട് ചെയ്താലേ ഒരു പ്രദേശം […]

കോവിഡിന്റെ മറവിൽ ബലാത്സംഗ കേസ് വിചാരണ നീട്ടി വയ്ക്കാൻ ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം ; ജൂലൈ ഒന്നിന് നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ മറവിൽ ബലാത്സംഗ കേസ് വിചാരണ നീട്ടിവയ്ക്കാൻ നീക്കവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. വിചാരണയ്ക്കായി ഇന്ന് കോട്ടയം അഡീഷണൽ സെഷൻസ് വിചാരണ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ ബിഷപ് കോടതിയിൽ എത്തിയില്ല. എന്തുകൊണ്ടാണ് പ്രതി ഹാജരാകാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് കൊറോണ കാരണമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയ്ക്ക് മറുപടി നൽകിയത്. അടുത്ത തവണ ബിഷപ് ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച കോടതി ജൂലായ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. കൊവിഡ് കാരണം കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന ബിഷപ് ഫ്രാങ്കോയുടെ […]

ബിഷപ്പ് ഫ്രാങ്കോ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുന്നു ; ദേശീയ – സംസ്ഥാന വനിതാ കമ്മിഷനുകൾക്ക് പരാതിയുമായി ഇരയാക്കപ്പെട്ട കന്യാസ്ത്രീ

  സ്വന്തം ലേഖിക കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കന്യാസ്ത്രീ ദേശീയ – സംസ്ഥാന വനിതാ കമ്മിഷനും പരാതി നൽകിയിരിക്കുന്നത്. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളയ്ക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ചാണ് ദേശീയ സംസ്ഥാന വനിതാ കമ്മിഷനുൾക്ക് കന്യാസ്ത്രീ പരാതി നൽകിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും കന്യാസ്ത്രീ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് […]

പരാതി പിൻവലിച്ച് മാപ്പ് പറയണമെന്ന് സഭ ; മാപ്പ് പറയേണ്ടത് സഭാ ഉന്നതരെന്ന് സിസ്റ്റർ ലൂസി

  സ്വന്തം ലേഖിക വയനാട്: സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ വീണ്ടും ഭീഷണി കത്തുമായി സഭ. സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസിക്ക് എഫ്.സി.സി സുപ്പീരിയർ ജനറൽ ആൻ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയ സാഹചര്യത്തിൽ സഭയിൽ നിന്ന് പുറത്തുപോകുകയോ അല്ലെങ്കിൽ സഭക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ, രണ്ട് പൊലീസ് പരാതികൾ തുടങ്ങിയവ പിൻവലിച്ച് പരസ്യമായി മാപ്പുപറയുകയോ ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. സഭാംഗങ്ങൾക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് അത് […]