അത്താഴം മുടക്കുന്ന നീർക്കോലിയായി എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ ; ഒറ്റ സീറ്റിൽ മാത്രമാണ് വിജയമെങ്കിലും പാസ്വാൻ അട്ടിമറിച്ചത് നിതീഷിന്റെ ഇരുപതോളം സീറ്റുകൾ ; ഒറ്റകക്ഷിയായി വിജയിച്ചിട്ടും ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്‌മേക്കറിന്റെ മകനെ തള്ളാതെ സംഘപരിവാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വളരെ നാടകീയമായ മാറ്റങ്ങൾക്കൊടുവിലാണ് ഒറ്റകക്ഷിയായി എൻ.ഡി.എ ബീഹാറിൽ വിജയമുറപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്‌മേക്കറായ രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത്താഴം മുടക്കുന്ന നീർക്കോലിയുടെ രൂപത്തിലാണ് ബീഹാറിൽ എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രകടനം. ഒറ്റ സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നിതീഷ് കുമാറിന്റെ ഇരുപതോളം സീറ്റുകളാണ് പാസ്വാൻ അട്ടിമറിച്ചത്്. തെരഞ്ഞെടുപ്പിൽ മൂവായിരവും നാലായിരവും വോട്ട് എൽജെപി പിടിച്ച പലസീറ്റുകളിലും ആയിരത്തിനുള്ളിലെ ഭൂരിപക്ഷത്തിനാണ് നിതീഷിന്റെ ജെഡിയു തോൽവി ഏറ്റ് വാങ്ങിയത്. പക്ഷേ ഇങ്ങനെ […]