ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരും; രാഹുൽ ഗാന്ധി;നിര്‍ണായക പ്രഖ്യാപനം ഭാരത് ജോഡോ യാത്രയ്ക്കിടയിൽ

സ്വന്തം ലേഖകൻ ദില്ലി : കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്‍വലിക്കുകയായിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ […]

ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ്‌ എം പി കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകൻ പഞ്ചാബ് : ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ്‌ എം പി കുഴഞ്ഞുവീണു മരിച്ചു. ജലന്ദർ എംപി സന്തോഷ് സിങ് ചൗദരിയാണ് കുഴഞ്ഞുവീണു മരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എംപിയുടെ നിര്യാണത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു.കോൺഗ്രസ് എം.പിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. എം.പിയുടെ മരണത്തിൽ അതീവ […]