വില്ലേജ് ഓഫീസ് ജീവനക്കാരന് വിവരമില്ലാതായാൽ എന്ത് ചെയ്യും; ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിൽ മാലിന്യം തള്ളി വില്ലേജ് ഓഫീസ് ജീവനക്കാരൻ; തള്ളിയത് പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കൾ; മാലിന്യം കൈയ്യോടെ കോരിമാറ്റണമെന്ന് പഞ്ചായത്ത് അധികൃതര്‍; വില്ലേജ് ഓഫീസ് ജീവനക്കാരനെ കുടുക്കിയത് മാലിന്യത്തിനുള്ളിലെ വിലാസം; സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇമ്മാതിരി നാണം കെട്ട പണി ചെയ്താൽ എങ്ങനെ ശുചിത്വ കേരളം ഉണ്ടാകും?

സ്വന്തം ലേഖകൻ പാലാ: പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മാലിന്യം തള്ളി തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍. സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇമ്മാതിരി നാണം കെട്ട പണി ചെയ്താൽ എങ്ങനെയാണ് ശുചിത്വ കേരളം ഉണ്ടാകുന്നത്? പാംമ്പേഴ്സ് അടക്കമുള്ള മാലിന്യം തള്ളിയ പ്രതിയെ കൈയ്യോടെ പിടികൂടി മാലിന്യം മുഴുവന്‍ കോരിമാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ചൂണ്ടച്ചേരി റൂട്ടില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ മാലിന്യം തള്ളിയത്. കൊച്ചുകുട്ടികളുടെ പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കൂട്ടില്‍ നിറച്ച്‌ പഞ്ചായത്ത് ഓഫീസിനോട് […]