ഓര്‍മ്മശക്തി കുറയുന്നു, പലതും മറന്നു; മരുന്നുകള്‍ കഴിക്കുന്നുണ്ട്; രണ്ടു വര്‍ഷമായി ഞാന്‍ ഇങ്ങനെയാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മലയാളികളുടെ പ്രിയതാരം ഭാനുപ്രിയ
സ്വന്തം ലേഖകൻ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഭാനുപ്രിയ.സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയം കൊണ്ടും നൃത്തം കൊണ്ടും ചുരുങ്ങിയ സമയം കൊണ്ട് സിനിമാ പ്രേമികളുടെ ഇഷ്ട താരമായി ഭാനുപ്രിയ മാറി. തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകള്‍ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി.നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകളാവുകയും ചെയ്തു. രാജശില്പി, അഴകിയ രാവണന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപ്പറ്റിയ ഭാനുപ്രിയ, സിനിമാ ലോകത്തുനിന്നും വളരെക്കാലമായി വിട്ടുനില്‍ക്കുകയാണ്.നൃത്തത്തിലും താരം […]