play-sharp-fill

‘അടുത്ത നരബലിക്ക് എല്ലാവരും ഒരുങ്ങി ഇരുന്നോ’! ജയിലിൽ കഴിയുന്ന ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റുകൾ, കമന്റുകൾക്കും മറുപടി;ഭഗവൽ സിംഗിന്റെ എഫ് ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പോലീസ്…

കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഇലന്തൂർ ഇരട്ട നരബലി. ഈ വാർത്ത പുറം ലോകം അറിഞ്ഞപ്പോൾ ആദ്യഘട്ടത്തിൽ തന്നെ ചർച്ചയായത് ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ഹൈക്കു കവിതകളുമാണ്. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മരണത്തെ കുറിച്ചും നിഗൂഢതകളെ കുറിച്ചുമാണ് തന്റെ ഹൈക്കൂ കവിതകളിലൂടെ ഭഗവൽ സിംഗ് കുറിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ജയിലിൽ കഴിയുന്ന ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും പുതിയ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹൈക്കൂ കവിതകൾക്ക് താഴെ ഭഗവൽ സിംഗിനെ എതിർത്തുകൊണ്ട് വരുന്ന കമന്റുകൾക്കാണ് മറുപടി വരുന്നത്. […]