play-sharp-fill

കട്ടപ്പന ബീവറേജ് ഷോപ്പിൽ വിജിലൻസിന്റെ മിന്നൽ പരിശോധന..!! കണക്കിൽ പെടാത്ത 85,000 രൂപ കണ്ടെടുത്തു; പിടികൂടിയത് ജീവനക്കാർക്ക് വീതം വയ്ക്കാനായി സ്കൂട്ടറിൽ സൂക്ഷിച്ച പണം! അനധികൃത ഇടപാടും അഴിമതിയും നടത്തുന്നതിനായി മാനേജർ കൈയ്യിൽ നിന്ന് ശമ്പളം കൊടുത്ത് ജീവനക്കാരനേ നിയമിച്ചതായും കണ്ടെത്തി ! വീഡിയോ ദൃശ്യങ്ങൾ കാണാം !

സ്വന്തം ലേഖകൻ ഇടുക്കി : കട്ടപ്പന ബീവറേജ് ഷോപ്പിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. കണക്കിൽ പെടാത്ത 85,000 രൂപയാണ് വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് പരിശോധന നടത്തിയത്. ബീവറേജ് ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ് പണം പിടികൂടിയത്. മദ്യ കമ്പനികൾ അവരുടെ ബ്രാൻഡിന്റെ വില്പന കൂട്ടുന്നതിനായി ജീവനക്കാർക്ക് നൽകിയ കൈക്കൂലിയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയിൽ ഷോപ്പ് അടച്ചതിന് ശേഷം ജീവനക്കാർക്ക് […]

ബീവറേജസ് ഷോപ്പുകളുടെ മുൻപിൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ..! കുപ്പി സഹിതം പൊക്കിയാൽ ഭീമമായ തുക പിഴ..! അന്യസംസ്ഥാനക്കാർ കൂട്ടമായെത്തി കുപ്പി വാങ്ങിയാലും പ്രതിയാകുന്നത് ഒരാൾ മാത്രം; തടികേടാകാതിരിക്കാൻ ഒടുവിൽ പണം നൽകി മടങ്ങും…! നാട്ടിലെ നിയമ വശങ്ങളെക്കുറിച്ച് അറിയാതെ വലഞ്ഞ് അതിഥി തൊഴിലാളികൾ; ബോധവൽക്കരിക്കേണ്ടവർ ഒളിഞ്ഞ് നിന്ന് നിയമം നടപ്പിലാക്കുന്നു !

സ്വന്തം ലേഖകൻ കോട്ടയം : ബീവറേജസ് ഷോപ്പുകളുടെ വാതുക്കൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ. കൂട്ടമായെത്തുന്ന തൊഴിലാളികളെ പിടികൂടി കള്ളക്കേസിൽ കുടുക്കി ഭീമമായ തുക പിഴ ഈടാക്കുകയാണ് ചില വിരുതന്മാർ. അവധി ദിവസങ്ങളിലും ജോലി കഴിഞ്ഞുള്ള വിശ്രമ വേളകളിലുമാണ് അഥിതി തൊഴിലാളികൾ ബിവറേജസ് ഷോപ്പുകളിൽ കൂട്ടമായി എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവർ ഏഴും എട്ടും പേർക്കായുള്ള ബിയർ കുപ്പികൾ ഒന്നിച്ചു വാങ്ങുന്നു.. ഇതുമായി താമസസ്ഥലങ്ങളിലേക്ക് പോകാൻ നിൽക്കുമ്പോഴാകും എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിവീഴുന്നത്. തൊഴിലാളികളെ കുപ്പി സഹിതം പൊക്കിയാൽ നേരെ ഓഫീസിലേക്ക്… ഇവിടെ […]

സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ക്ക് അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. എം ഡി യാഗേഷ് ഗുപ്ത ഐ പി എസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

മദ്യം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു ;ആക്രമണത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു; കുമളി സ്വദേശികൾക്കാണ് വെട്ടേറ്റത്; ബീവറേജിനു മുന്നിൽ വച്ചാണ് സംഘർഷം ഉണ്ടായത്

ഇടുക്കി: കുമളിയില്‍ ബിവറേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു , ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്. മദ്യം വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി അമല്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.