ചൂട് കാലം തണുപ്പിക്കാൻ ബിയര്‍ കുടിച്ച്‌ മലയാളികള്‍; സംസ്ഥാനത്ത് ബിയര്‍ വിൽപ്പനയിൽ വൻകുതിപ്പ്; ജനപ്രിയ ബ്രാൻ്റായ ജവാന്‍റെ ഉൽപാദനം ഉയർത്താനും നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്ത് ബീയർ വില്‍പനയിൽ വർധനവ്. പ്രതിദിനം 10,000 കെയ്സ് വരെയാണ് ഇപ്പോൾ അധിക വിൽപന. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ പ്രതിദിന ഉല്‍പാദനം 15,000 കെയ്സാക്കി ഉയര്‍ത്താന്‍ ബവ്കോ തീരുമാനിച്ചു. ചൂടു കൂടിയ സമയത്തുള്ള ബീയര്‍ ഉപഭോഗം നിര്‍ജലീകരണത്തിനു കാരണമാകുമെന്ന ആരോഗ്യവാദമൊന്നും ഏശുന്നില്ലെന്നാണു വില്‍പന സൂചിപ്പിക്കുന്നത്. ഉരുകുന്ന ചൂട് കൂടിയതോടെ തണുക്കാന്‍ ബീയറില്‍ അഭയം തേടുന്നവരുടെ എണ്ണം കൂടിയതോടെയാണു ബീയര്‍ വില്‍പന കുതിച്ചുയര്‍ന്നതെന്നാണ് ബവ്കോ വാദം. കഴിഞ്ഞ ഒരാഴ്ച […]