ഡൽഹിയിൽ സ്ത്രീകൾ ഇനി ബസ് ചാർജ് നൽകേണ്ടതില്ല, സൗജന്യ യാത്രയൊരുക്കി അരവിന്ദ് കെജ്‌രിവാൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇനി സ്ത്രീകൾ ബസ് ചാർജ് നൽകേണ്ടതില്ല. വനിതകൾക്കായി എ.എ.പി. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പദ്ധതി ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ(ഡി. ടി. സി.) ബസുകളിലും ക്ലസ്റ്റർ ബസുകളിലുമാണ് വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാവുക. പിങ്ക് നിറത്തിലുള്ള പ്രത്യേക യാത്രാ ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിൽ 3,781 ഡി. ടി. സി. ബസുകളും 1,704 ക്ലസ്റ്റർ ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതിനായി യാത്രക്കാരായ വനിതകൾക്ക് പ്രത്യേകമായി തയാറാക്കിയ […]