സർക്കാർ അംഗീകൃത ഏജൻസിയിൽ നിന്നും വയോജനങ്ങൾക്ക് ലഭിച്ചത് ഗുണനിലവാരം കുറഞ്ഞ കട്ടിലുകൾ;തിരികെ എടുപ്പിച്ച് പഞ്ചായത്ത്
സ്വന്തം ലേഖകൻ എരുമേലി: വൃദ്ധർക്ക് പഞ്ചായത്തിൽ നിന്ന് കട്ടിലുകൾ നൽകുന്ന പദ്ധതിയിൽ 230 ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത് ഗുണനിലവാരമില്ലാത്ത നിരവധി കട്ടിലുകൾ.മോശം കട്ടിലുകൾ കിട്ടിയ ആളുകൾ പ്രതിഷേധവുമായി എത്തിയതോടെ ഏജന്‍സി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ട പഞ്ചായത്ത് അധികൃതർ കട്ടിലുകള്‍ ഏജന്‍സിയെ കൊണ്ട് തിരികെ എടുപ്പിച്ചു. എരുമേലിയിലാണ് സംഭവം. ഇന്നലെ അവിശ്വാസ പ്രമേയത്തില്‍ ഇടതു ഭരണം ഒഴിയുമ്പോഴാണ് എരുമേലി പഞ്ചായത്തില്‍ നിന്ന് ഏജന്‍സിയെ കൊണ്ട് ഉദ്യോഗസ്ഥര്‍ കട്ടിലുകള്‍ തിരികെ എടുപ്പിച്ചത്. പരിശോധനയില്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ട ഒരു ലോഡ് കട്ടിലുകൾ ഇന്നലെ ഏജന്‍സി തിരികെ കൊണ്ടുപോയി. പകരം ഗുണനിലവാരമുള്ള […]