play-sharp-fill

‘സന്തോഷവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ’; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ലോകത്തിലെ വിവിധ മുസ്ലിം നേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് സന്ദേശമയച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തിൽ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ വിവിധ മുസ്ലീം നേതാക്കൾക്ക് ബലി പെരുന്നാൾ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി കത്തയച്ചു. ബക്രീദ് ത്യാഗത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതായും രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ഈദ് ആഘോഷിക്കുകയാണെന്നും മോദി കത്തിൽ അറിയിച്ചു. ഈദുൽ ഫിത്തർ വേളയിൽ രാജ്യത്തെ എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നുവെന്ന് പ്രസിഡന്റ് ദ്രൗപദി […]