കോട്ടയത്തെ ഭക്ഷണം അത്ര മോശമോ? മോശം ഭക്ഷണത്തിന് ഈ വർഷം പിഴ ആയി ഈടാക്കിയത് 12 ലക്ഷം രൂപ
സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ. ഹോട്ടല്‍ ഭക്ഷണം കഴിച്ചുണ്ടായ മരണത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയ നടപ്പു സാമ്പത്തിക വര്‍ഷമാണ് ഏറ്റവു കൂടുതല്‍ പിഴ ലഭിച്ചത്. 2016 മുതല്‍ 2022-23 വരെയുള്ള പരിശോധനയുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജില്ലയിലെ ഒമ്പത് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക പിഴയീടാക്കാനായത്. കൊവിഡ് സമയത്താണ് ഏറ്റവും കുറവ് പരിശോധന നടന്നത്. എന്നാല്‍ […]