അബ്ദുൾ അസീസിന്റെ കഴുത്ത് ഞെരിച്ചത് രണ്ടാനമ്മയുടെ മകൻ ; നോമ്പുകാലത്ത് വീട്ടിലെ ഫാനിൽ 15കാരൻ തുങ്ങിമരിച്ചെന്ന വീട്ടുകാരുടെ വാദം നാട്ടുകാർക്ക് സംശയമായി ; അന്വേഷണത്തിനായി അർധ സഹോദരനെ നാട്ടിലെത്തിക്കും : അതിക്രൂര മർദ്ദന ദൃശ്യങ്ങൾ പകർത്തിയത് രണ്ടാനമ്മയെന്ന് സംശയം

സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ സ്‌കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അബ്ദുൾ അസീസിന്റെ കഴുത്ത് സഹോദരൻ ഞെരിക്കുന്ന ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത് കുടുംബത്തിന്റെ ദുരൂഹതയാണ്. അസീസിന്റെ മരണം നടന്ന് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലാണ് കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പുറംലോകമറിഞ്ഞത്. വീഡിയോ പുറത്ത് വന്നതോടെയാണ് കേസിൽ പുനരന്വേഷണത്തിന് റൂറൽ എസ്പി ഉത്തരവിട്ടത്. അപ്രതീക്ഷിതമായിട്ടാണ് സഹോദരൻ സഫ്‌വാൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. കഴുത്ത് ഞെരിച്ചതിന് പിന്നാലെ […]

രണ്ടാനമ്മയിൽ നിന്നും നേരിട്ട പ്രശ്‌നങ്ങൾ അസീസ് കൂട്ടുകാരനെ അറിയിച്ചത് വൈരാഗ്യമായി ; 15കാരൻ കൊല്ലപ്പെടുമ്പോൾ രണ്ടാനമ്മയും അച്ഛനും സഹോരനും വീട്ടിലുണ്ട് ; വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ആരെന്നത് ഇപ്പോഴും അജ്ഞാതം : ക്രൈംബ്രാഞ്ചും പൊലീസും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ നാട്ടുകാരുടെ സംശയം ശരിയാകുമ്പോൾ

സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരത്ത് 15കാരൻ മരിച്ച സംഭവത്തിൽ പുനരന്വേഷണം ആരംഭിച്ചു. നാദാപുരം നരിക്കാട്ടേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന അബ്ദുൽ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താനുള്ള കോഴിക്കോട് റൂറൽ എസ്പിയുടെ ഉത്തരവ് എത്തിയതോടെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അസീസിനെ സഹോദരൻ കഴുത്ത് ഞെരിച്ചുകൊല്ലുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോയുടെ ആധികാരികത പൊലീസ് ഉറപ്പിക്കും. കഴിഞ്ഞ വർഷമാണ് പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ കറ്റാറത്ത് അബ്ദുൽ അസീസ് […]