അസീസിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ബന്ധുവായ യുവതി ; വീഡിയോ മറ്റൊരാൾക്ക് അയച്ചുകൊടുത്ത ശേഷം ഡിലീറ്റ് ചെയ്തു ; വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റമുണ്ടായതോടെ

സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ബന്ധുവായ യുവതി. അസീസിന്റെ അർധ സഹോദരൻ സഫ്വാൻ മർദ്ദിക്കുന്നതും കഴുത്തു ഞെരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബന്ധുവായ യുവതി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ മറ്റൊരാൾക്ക് യുവതി അയച്ചുകൊടുത്ത ശേഷം ഡിലീറ്റ് ചെയ്യുകയായിരുന്നു. അയച്ചു കൊടുത്ത ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവാണ് പുറത്തു വിട്ടത്. അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അസീസിന്റെ […]

നാദാപുരത്തെ 15കാരന്റെ മരണം :വിദ്യാർത്ഥിയെ ചിലർ മർദ്ദിക്കുന്നതും സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളും പുറത്ത് ; വഴിത്തിരിവുണ്ടായിരിക്കുന്നത് പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ക്രൈംബ്രാഞ്ചും പൊലീസും ആത്മഹത്യയെന്ന് വിധിയെഴുതിയ നാദാപുരത്തെ 15കാരന്റെ മരണത്തിൽ വഴിത്തിരിവ്. പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസ് (15) മരിച്ച സംഭവത്തിലാണ് നിർണ്ണായകമായ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അസീസിനെ ചിലർ മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യം പുറത്തായതോടെ നാട്ടുകാർ രാത്രി വീടു വളഞ്ഞു. അസീസിനെ സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 2020 മെയ് 17 നാണ് അസീസ് മരണപ്പെടുന്നത്. അസീസിനെ അടിച്ച ജ്യേഷ്ഠൻ ഇപ്പോൾ […]