രണ്ട് പേരും അവിടെയിരുന്ന് ചിയേഴ്‌സ് പറയുകയായിരിക്കും അല്ലേ..? വികാരഭരിതനായി പൃഥ്വിരാജിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കേരളക്കര. അനിലിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിനായി നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിൽ തന്നെയാണ് അനിലിന്റെ വേർപാട് എന്നതും വേദനയുടെ ആഘാതം വർദ്ധിപ്പിക്കുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് അനിലിനെയും സച്ചിയേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജും. പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് […]