അയോധ്യ വിധി ; കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ നീട്ടി

  കാസർഗോഡ്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലാം തീയതി രാത്രി 12 മണി വരെയാണ് ജില്ലയിൽ നിരോധനാജ്ഞ. ജില്ലയിലെ ഒൻപത് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലീസ് മേധാവിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ്, വിദ്യാനഗർ, മേൽപറമ്പ്്, ബേക്കൽ, നീലേശ്വരം എന്നീ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് വീണ്ടും നിരോധനാജ്ഞ.ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. […]

ഡ്യൂട്ടിയ്ക്കിടെ വാട്‌സ്‌ആപ്പിൽ ചാറ്റിംഗ് ; അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

  ജബല്‍പുര്‍: അയോധ്യ കേസില്‍ വിധി പറയുന്നതുമായി ബന്ധപ്പെട്ടു സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്ത പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സ്‌ആപ്പില്‍ ചാറ്റില്‍ മുഴുകിയ പൊലീസുകാർക്കാണ് ചാറ്റിംഗ് കെണി ആയത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ ബാധിത മേലകളിലാണ് ഈ പൊലീസുകാരെ ജോലിക്കു നിയോഗിച്ചിരുന്നത്. എന്നാല്‍, ജബല്‍പുര്‍ എസ്‌പി ഈ മേഖലകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ പൊലീസുകാര്‍ വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ശനിയാഴ്ച വൈകിട്ട് തന്നെ ഉത്തരവിറങ്ങി. അയോധ്യ വിധി കണക്കിലെടുത്ത് […]

അയോധ്യ കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ; ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു, ആശങ്കയിൽ പ്രദേശവാസികൾ

  ന്യൂഡൽഹി: അയോധ്യ കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആശങ്കയിൽ പ്രദേശവാസികൾ. പ്രദേശവാസികൾ അവശ്യവസ്തുക്കൾ അവർ വാങ്ങി ശേഖരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയുമാണ്. ചിലർ നേരത്തെ നിശ്ചയിച്ച ചില വിവാഹങ്ങൾ മാറ്റി വച്ചു. വിവാഹ വേദി ചിലർ അയോധ്യയ്ക്ക് പുറത്തേക്ക് മാറ്റി. കൂടാതെ അയോധ്യയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, വിധിയുടെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശിൽ താൽക്കാലിക ജയിലുകൾ ഒരുക്കുകയാണ് യോഗി സർക്കാർ. ഇതിനായി അംബേദ്കർ നഗറിലെ കോളജുകളിലാണ് […]

അയോധ്യ : സുപ്രീം കോടതി വിധി സംയമനത്തോടെ സ്വീകരിക്കണം ; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

  സ്വന്തം ലേഖകൻ മലപ്പുറം: അയോധ്യാകേസിൽ സുപ്രീംകോടതി വിധിയുടെപേരിൽ നാടിന്റെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗംവരാതിരിക്കാൻ ജാഗ്രതപുലർത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.കേസിൽ സുപ്രീംകോടതി വിധിവരുമ്പോൾ സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിൽ വശംവദരാവരുത്. മുസ്ലിങ്ങളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകംകൂടിയാണ് ബാബറി മസ്ജിദ്. സുപ്രീം കോടതി ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അയോധ്യ കേസിൽ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമവിശ്വാസത്തോടെയാണ് […]