പാഷൻ ഫ്രൂട്ട് പറിച്ചതിന് ദളിത് വിദ്യാർത്ഥിയുടെ കണ്ണിൽ മുളക് പൊടിയിട്ട് മർദ്ദിച്ചു; സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് കുപ്രചാരണവും. അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിൽ ഒരു കുടുബം.
സ്വന്തം ലേഖിക കണ്ണൂർ: പാഷൻ ഫ്രൂട്ട് പറിച്ചതിന് പതിനഞ്ചുകാരന് ക്രൂര പീഡനവും അപവാദ പ്രചാരണവും. കാസർകോട് കാഞ്ഞങ്ങാടിനടുത്ത് അട്ടേങ്ങാനത്താണ് മാവിലൻ (ആദിവാസി) വിഭാഗത്തിൽപ്പെട്ട കുട്ടിയെ കസേരയിൽ കെട്ടിയിട്ട് കണ്ണിൽ മുളക് പൊടിയിട്ട് ഭീകരമായി മർദ്ദിച്ചത്. സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് പ്രചാരണവും തുടങ്ങിയതോടെ അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് ഒരു കുടുംബം. ് ചെന്തളത്തെ മാധവന്റെയും സിന്ധുവിന്റെയും മകൻ പ്ലസ് വൺ വിദ്യാർത്ഥി വിശാലിനെ അയൽവാസിയായ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനായ ഉമേശനാണ് ക്രൂരമായി ആക്രമിച്ചത്. ആദിവാസി സംരക്ഷണ വകുപ്പ് നിയമ പ്രകാരം പൊലീസ് അറസ്റ്റ് […]