‘അവള്‍ കരാട്ടെയാണ് സാറേ; കളിയാക്കിയപ്പോള്‍ അവള്‍ ഇവൻ്റെ അമ്മയ്ക്കു വിളിച്ചു; ഞങ്ങളെ ചവിട്ടിക്കൂട്ടി’; തെളിവെടുപ്പിനിടെ ദയനീയത വിവരിച്ച് പിടിയിലായ പ്രതികൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: പോത്തൻകോട്ട് പ്ലസ് വൺ വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയ വിവരങ്ങൾ പുറത്ത്. ‘അവൾ കരാട്ടെയാണ് സാറേ. മുടിവെട്ടിയതിനെക്കു റിച്ചാണ് ഞങ്ങൾ പറഞ്ഞത്. തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇവൻ്റെ അമ്മയ്ക്ക് വിളിച്ചു. അപ്പോൾ ഇവൻ ബൈക്കിൽ നിന്നും ഇറങ്ങി. ആ സമയം പെൺകുട്ടി ബാഗ് ദൂരെയെറിഞ്ഞ് അടുത്തെത്തി ഇവനെ ചവിട്ടി. പിന്നെ ഇവനെ അടിച്ചു. കൂടെയുള്ളവർക്കും പൊതിരെ കിട്ടി. അവൾ കരാട്ടയാണ് സാറേ’,പ്രതികൾ പറഞ്ഞു. ചേങ്കോട്ടുകോണത്തുവെച്ചാണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും രണ്ടു […]