play-sharp-fill

ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദ്ദനം : ക്രൂരമായി മർദ്ദനമേറ്റ് കുട്ടിയ്ക്ക് തലയോട്ടി പൊട്ടി ഗുരുതര പരിക്ക്; പിതൃസഹോദരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ഉണ്ടപ്ലാവിൽ അഞ്ച് വയസുകാരന് പിതൃസഹോദരന്റെ ക്രൂരമർദനം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പിതൃസഹോദരന്റെ മർദനത്തിൽ കുട്ടിയ്ക്ക് ഗുരുതര പരിക്ക്. തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പൊലീസ് എത്തി ചോദ്യം ചെയ്‌പ്പോഴാണ് മർദന വിവരം പുറത്തുവന്നത്.സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വർഷം തൊടുപുഴ […]