play-sharp-fill

പുതുവത്സരാഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്ന് പിടിച്ചു ; അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സി.പി.എം പ്രവർത്തകർ

സ്വന്തം ലേഖകൻ കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നു പിടിച്ചു. വനിതാ എസ്.ഐയെ ആക്രമിച്ച ശേഷമാണ് യുവാവ് കടന്നുപിടിച്ചത്. യുവാവ് അറസ്റ്റിലായതിന് പിന്നാലെ പ്രതിയെ മോചിപ്പിക്കാൻ സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് സ്വദേശി ലുക്മാൻ ഹക്കീമിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പലയിടത്തും അഴിഞ്ഞാടിയ അക്രമികൾ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികൾ ഭീകരാന്തരീക്ഷവും സൃഷ്ടിക്കുകയായിരുന്നു. മൈലം വെള്ളാരംകുന്നിൽ […]