കുട്ടിയ്ക്ക് മരുന്ന് നൽകാൻ വൈകി ; നേഴ്‌സിന് രോഗിയുടെ പിതാവിന്റെ ക്രൂരമർദ്ദനം ; മരുന്നിന്റെ ഡോസിനെ സംബന്ധിച്ചുണ്ടായ സംശയത്തെ തുടർന്നാണ് വൈകിയതെന്ന് നേഴ്‌സിന്റെ വിശദീകരണം
സ്വന്തം ലേഖകൻ തൃശൂർ: കുട്ടിയ്ക്ക് മരുന്നു നൽകാൻ വൈകിയെന്ന് ആരോപിച്ച് മെഡിക്കൽ കോളേജിലെ നഴ്‌സിനെ രോഗിയുടെ പിതാവ് മർദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ സ്റ്റാഫ് നഴ്‌സിന് നേരെയാണ് കുട്ടിയുടെ കൂട്ടിരിപ്പുകാരനായ അച്ഛന്റെ അതിക്രമം ഉണ്ടായത്. രോഗിക്ക് നൽകുന്ന മരുന്നിന്റെ ഡോസിനെ സംബന്ധിച്ച് നഴ്‌സിനുണ്ടായ സംശയത്തെ തുടർന്ന് രോഗിക്ക് മരുന്നു നൽകാൻ വൈകുകയായിരുന്നു. വാർഡിൽ പരിശോധനയ്ക്കുവന്ന ജൂനിയർ ഡോക്ടർ എഴുതിയ മരുന്നിന്റെ ഡോസ് ശരിയല്ലെന്ന് ബോധ്യപ്പെട്ട നഴ്‌സ് മുതിർന്ന ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ഇതേതുടർന്ന് മരുന്നിന്റെ അളവ് വീണ്ടും […]