video
play-sharp-fill

വലത് കണ്ണില്‍ നിന്ന് രക്തം ഒഴുകിയിറങ്ങി, ഉപദ്രവിക്കരുതേയെന്ന് കരഞ്ഞ് പറഞ്ഞു; വൃദ്ധയായ അമ്മയുടെ കണ്ണ് ചവിട്ടിത്തകര്‍ത്ത മകനെ പിടികൂടാതെ പൊലീസ്

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: തൃശൂര്‍ കാക്കശേരിയില്‍ വൃദ്ധയായ അമ്മയുടെ കണ്ണിന് മകന്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു. കാക്കശേരി പുളിഞ്ചേരിപ്പടി പാലത്തിന് സമീപം പുത്തൂര്‍ വീട്ടില്‍ ജോണിയുടെ ഭാര്യ മേരിയ്ക്കാണ് മകന്‍ ബൈജുവില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ മേരിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ െൈബജു മേരിയെ നിലത്ത് തള്ളിയിട്ട് കണ്ണിന് ചവിട്ടി പരിക്കേല്‍പിക്കുകയായിരുന്നു. മേരിയുടെ വലതു കണ്ണിന് ഗുരുതരമായി മുറിവേറ്റു. വലതു കണ്ണില്‍ നിന്ന് രക്തം ഒഴുകി ഇറങ്ങി. കണ്ണില്‍ രക്തം തളം കെട്ടി നീര് വെച്ചു. […]