ടൈൽ കട്ടിങ് മെഷീനെ ചൊല്ലിയുള്ള തർക്കം : ചങ്ങനാശേരി പൂവത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി.എസ്.ഡി. എസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചു ; സ്ത്രീകളടക്കം ആറ് പേർക്ക് പരിക്ക് ; പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം
സ്വന്തം ലേഖകൻ കോട്ടയം : ടൈൽ കട്ടിങ് മെഷീനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചങ്ങനാശേരി പായിപ്പാട് പഞ്ചായത്തിൽ പൂവത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി.എസ്.ഡി. എസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചു. സംഭവത്തിൽ സ്ത്രീകളടക്കം ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. സുജിത്ത്, സുനിൽ,ജോയ് വി.കെ, നന്ദനൻ,ബേബി, രാജേഷ് ,സുനിത, ബേബികുട്ടി,തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്. ടൈൽ കട്ടിങ് മെഷീനെ ചൊല്ലിയുള്ള തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെ മൂന്ന് തവണ ഡി.വൈ. എഫ്.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. തുടർന്ന് 15ന് രാത്രി ഏഴരയോടെ ഡി. വൈ.എഫ്.ഐ […]