play-sharp-fill

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യുവാവ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി സ്‌കൂട്ടറിലെത്തിയയാൾ ഡ്രൈവറെ മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ മണ്ണഞ്ചേരി തെക്കേവെളി ഷാജിമോന് (47) നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം . ദേശീയപാതയിൽ വണ്ടാനം ഗവ. ടി.ഡി.മെഡിക്കൽ കോളേജിന് സമീപത്തുവെച്ചു യുവാവ് ഡ്രൈവറെ മർദിക്കുകയായിരുന്നു . യുവതിയാണ് സ്‌കൂട്ടറോടിച്ചത്. പിന്നിലിരുന്ന യുവാവ് വന്ന് തന്നെ മർദിക്കുകയായിരുന്നു എന്ന് ഷാജിമോൻ പറഞ്ഞു. ആലപ്പുഴയിൽനിന്ന് തിരുവല്ലയിലേയ്ക്ക് പോകുകയായിരുന്നു ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് ശേഷം യാത്രക്കാരെ പിന്നാലെയെത്തിയ ബസിൽ […]