ഇനിയും അവസാനിക്കാതെ മിണ്ടാപ്രാണികളോടുള്ള ക്രൂരത : മദ്യലഹരിയിൽ യുവാവ് അയൽവാസിയുടെ ഗർഭിണികളായ പന്നികളെ വടിവാളുകൊണ്ട് കുത്തിക്കൊന്നു
സ്വന്തം ലേഖകൻ ചെറുതോണി: മദ്യലഹരിയിൽ അയൽവാസിയുടെ പന്നി ഫാമിൽ കയറി ഗർഭിണികളായ പന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരത. മണിയാറൻകുടി കൊക്കരകുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലാണ് അയൽവാസിയായ തകരപ്പിള്ളിൽ ജോബി യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം അഴിച്ചുവിട്ടത്. ഫാമിൽ അതിക്രമിച്ച്ു കയറിയ ജോബി പ്രസവിക്കാറായ രണ്ടു പന്നികളെ വടിവാളു കൊണ്ടു കുത്തിക്കൊല്ലുകയും 20 പന്നികളെ മാരകമായി മുറിവേൽപിച്ചു. കൂടാതെ വീട് ആക്രമിച്ച ഇയാൾ വാഹനങ്ങളും ഗൃഹോപകരണങ്ങളും അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ തകരപ്പിള്ളിൽ ജോബി വീട്ടിനുള്ളിലുണ്ടായിരുന്ന […]