ഒറ്റക്കാർഡിൽ ഇരുപതോളം സേവനങ്ങൾ ; ഇനി ഡ്രൈവിംഗ് ലൈസൻസും റേഷൻകാർഡും എടിഎം കാർഡിനൊപ്പം
സ്വന്തം ലേഖിക തിരുവനന്തപുരം: ഇനി മുതൽ ഒറ്റക്കാർഡിൽ ഇരുപതോളം സേവനങ്ങൾ ലഭ്യമാകും.ഡ്രൈവിംഗ് ലൈസൻസും റേഷൻകാർഡും എടിഎം കാർഡിനൊപ്പം . സംസ്ഥാന സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ആദ്യഘട്ടത്തിൽ കാർഡ് പുറത്തിറക്കുന്നത്. ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനം മാത്രമായിരിക്കും ലഭിക്കുന്നത്. കാർഡിന്റെ മാതൃക തയാറാക്കി ബാങ്ക് സർക്കാരിനു സമർപ്പിച്ചുകഴിഞ്ഞു. അതേസമയം എടിഎം കാർഡും ഡ്രൈവിങ് ലൈസൻസും ഒഴികെയുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തുന്നത് ചിലവേറിയ കാര്യമാണ്. ഇതിന് കാർഡ് വിവരങ്ങൾ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകൾ അതത് വകുപ്പുകൾക്ക് ലഭ്യമാക്കുകയും വേണം.