എന്താണ് കന്നിമൂല? വീട് പണിയുമ്പോൾ കന്നിമൂലയിൽ ഈ കാര്യങ്ങൾ പാടില്ല ; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും ; അറിയാം കന്നിമൂലയെക്കുറിച്ച്
വാസ്തു എന്ന പദം ഇന്ന് ഏവർക്കും സുപരിചിതമാണല്ലോ. ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച് വേണം എന്ന തരത്തിൽ ഏറെക്കുറെ ആളുകൾ എത്തിയിരിക്കുന്നു. ഭൂമി തിരഞ്ഞെടുക്കുന്നത് മുതൽ വാസ്തുവിന് പ്രാധാന്യം ഉണ്ട്. ഭൂമിയുടെ ഉയർച്ച താഴ്ചകളനുസരിച്ചാണ് വാസ്തുവിൽ ഭൂമിയുടെ പേരുകൾ നിശ്ചയിച്ചിരിക്കുന്നത്. തെക്കു പടിഞ്ഞാറുവശമാണ് കന്നിമൂല. ഏറ്റവും ശക്തിയേറിയ ദിക്കാണിത്. ഗുണമായാലും, ദോഷമായാലും, ഈ ദിക്കിൽ നിന്നുള്ള ഫലം വളരെപ്പെട്ടെന്ന് അനുഭവവേദ്യമാകും. അതുകൊണ്ട് തന്നെ ഈ ദിക്ക് തുറസ്സായി ഇടുന്നതും താഴ്‌ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല. കുളമോ, കിണറോ, അഴുക്കുചാലുകളോ, കക്കൂസ് ടാങ്കുകളോ, മറ്റ് മലിന […]