play-sharp-fill

അസമില്‍ ശൈശവ വിവാഹത്തിനെതിരായ അന്വേഷണം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു; സംസ്ഥാനത്ത് മൂന്ന് ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4,074 ശൈശവ വിവാഹ കേസുകൾ, 2273 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹത്തിനെതിരായ അന്വേഷണം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4,074 ശൈശവ വിവാഹ കേസുകളാണ്. ഇതിൽ 2273 പേർ അറസ്റ്റിലായി. 14നും 18നും ഇടയില് പ്രായമുള്ള പെണ്കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസിന് താഴെയുള്ള പെണ്കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. 14 വയസ്സിന് താഴെയുള്ള പെണ്കുട്ടികളെ വിവാഹം […]

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; രണ്ട് റെയിൽവേ സ്റ്റേഷനുകൾക്ക് തീവച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ആസാമിൽ രണ്ട് റെയിൽവേ സ്റ്റേഷനുകൾക്ക് പ്രതിഷേധക്കാർ തീവച്ചിട്ടുണ്ട്. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ ജന്മനാടായ ദിബ്രുഗഡിലെ ചബുവ റെയിൽവേ സ്റ്റേഷനും ടിൻസുകിയയിലെ പാനിറ്റോള റെയിൽവേ സ്റ്റേഷനു നേരെയുമാണ് തീവയ്പുണ്ടായത്. അതേസമയം തലസ്ഥാനമായ ദിസ്പുരിൽ പ്രതിഷേധിച്ചവരെ പിരിച്ചു വിടാൻ പോലീസ് വെടിവയ്പ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതോടെ ക്രമസമാധാന പാലനത്തിനായി സൈന്യത്തിന്റെ സഹായവും തടിയിട്ടുണ്ട്. ദിബ്രുഗഡ്, ബോഗായിഗാവ് എന്നിവിടങ്ങളിൽ സൈന്യം തമ്പടിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ; ത്രിപുരയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതേ തുടർന്ന് ത്രിപുരയിൽ 48 മണിക്കൂർ നേരത്തേക്ക് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. എന്നാൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ത്രിപുര സർക്കാർ അറിയിച്ചു. ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. ഗോത്ര വർഗക്കാരും ഗോത്രേതരരും തമ്മിൽ സംഘർഷം ഉണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി മേഖലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ആസാമിൽ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത 11 […]