പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; രണ്ട് റെയിൽവേ സ്റ്റേഷനുകൾക്ക് തീവച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ആസാമിൽ രണ്ട് റെയിൽവേ സ്റ്റേഷനുകൾക്ക് പ്രതിഷേധക്കാർ തീവച്ചിട്ടുണ്ട്. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ ജന്മനാടായ ദിബ്രുഗഡിലെ ചബുവ റെയിൽവേ സ്റ്റേഷനും ടിൻസുകിയയിലെ പാനിറ്റോള റെയിൽവേ സ്റ്റേഷനു നേരെയുമാണ് തീവയ്പുണ്ടായത്.
അതേസമയം തലസ്ഥാനമായ ദിസ്പുരിൽ പ്രതിഷേധിച്ചവരെ പിരിച്ചു വിടാൻ പോലീസ് വെടിവയ്പ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതോടെ ക്രമസമാധാന പാലനത്തിനായി സൈന്യത്തിന്റെ സഹായവും തടിയിട്ടുണ്ട്. ദിബ്രുഗഡ്, ബോഗായിഗാവ് എന്നിവിടങ്ങളിൽ സൈന്യം തമ്പടിച്ചിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :