വിടവാങ്ങിയത് ബിജെപിയുടെ ശക്തനായ കാവൽ ഭടൻ : എബിവിപിയുടെ പ്രവർത്തനങ്ങളിലൂടെ ബിജെപിയിലെത്തിയ കഴിവുറ്റ ഭരണാധികാരി
സ്വന്തം ലേഖിക ന്യൂഡൽഹി : കാര്യപ്രാപ്തിയുള്ള ഭരണം, കഴിവുറ്റ ഭരണാധികാരി, പ്രഗത്ഭനായ അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ മേഖലയിൽ തന്റേതായ കഴിവുകൾ തെളിയിച്ച മികച്ചൊരു നേതാവിനെയാണ് അരുൺ ജെയ്റ്റ്ലിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത്. അതിലുപരി മോദി സർക്കാരിന്റെ ശക്തനായ കാവൽഭടൻ. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ എതിർപ്പ് മറികടന്ന് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കുന്നതിൽ ശക്തമായി പിന്തുണയ്ക്കുകയും തന്ത്രപരമായി നേതൃത്വം നൽകുകയും ചെയ്ത വ്യക്തി. മോദിയുടെ രാഷ്ട്രീയ തുടക്കം മുതൽ രാഷ്ട്രീയ ഉയർച്ചയിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. അതേസമയം, മറ്റ് നേതാക്കളെ പോലെ ജനകീയനായിരുന്നില്ല ജെയ്റ്റ്ലി. […]