മലപ്പുറത്ത് വൻ ചന്ദനവേട്ട; അരക്കോടിയുടെ ചന്ദനവുമായി രണ്ടു പേർ പിടിയിൽ.
സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം കൊളത്തൂരിൽ വന്‍ ചന്ദനവേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന ഒരു ക്വിന്റല്‍ ചന്ദനമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂര്‍ സ്വദേഷി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ ബാക്ക് സീറ്റിനടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരത്തടികൾ. തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആഡംബര വാഹനങ്ങളില്‍ ചന്ദമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം നടത്തി വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ […]