സിക്കിമില്‍ സൈനികവാഹനം മറിഞ്ഞ് അപകടം ; ജീവൻ നഷ്ടമായ 16 സൈനികരിൽ മലയാളിയും ; പരുക്കേറ്റ നാല് പേർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ പാലക്കാട്‌ : സിക്കിമില്‍ സൈനികവാഹനം മറിഞ്ഞ് അപകടം. ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും.പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് ജീവന്‍ നഷ്ടമായത്. നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. മരണം സംബന്ധിച്ച വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ഒക്ടോബറിലാണ് ഒരു മാസത്തെ അവധി പൂർത്തിയാക്കിയ ശേഷം വൈശാഖ് തിരികെ ജോലിയിലേയ്ക്ക് മടങ്ങിയത്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. നോർത്ത് […]

തിരിച്ചടിച്ച് ഇന്ത്യ ; പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനും വെടിവെയ്പ്പിനും തിരിച്ചടിയായി ഇന്ത്യ ആക്രമണം നടത്തി. നാല് ഭീകര ലോഞ്ച് പാഡുകൾ തകർത്തു

സ്വന്തം ലേഖിക ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തിനും വെടിവയ്പ്പിനും തിരിച്ചടിയായണ് ഇന്ത്യ ഇന്ന് ആക്രമണം നടത്തിയത്. പാക്ക് വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. ഇതിന് പുറമെ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും നാല് ഭീകര ലോഞ്ച് പാഡുകള്‍ തകര്‍ത്തതായുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കരസേന വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത […]