ബാല്യകാലത്ത് ലൈംഗീകമായി ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് : വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ രാഹുൽ രാമകൃഷ്ണ
സ്വന്തം ലേഖകൻ കൊച്ചി : ബാല്യകാലത്ത് ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വെളിപ്പെടുത്തലുമായി തെലുങ്ക് യുവനടൻ. വിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ രാഹുൽ രാമകൃഷ്ണയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ‘കുട്ടിക്കാലത്ത് ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ സങ്കടത്തെക്കുറിച്ച് മറ്റെന്തു പറയണമെന്ന് എനിക്കറിയില്ല. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണെന്ന് രാഹുൽ രാമകൃഷ്ണ ട്വിറ്ററിൽ കുറിച്ചു. ”ആ അതിക്രമത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. നൈമിഷികമായ ആശ്വാസമേ ഉള്ളൂ. നിങ്ങളുടെ ആൺമക്കളെ നന്മയോടെ വളർത്തൂ. ധൈര്യമായിരിക്കൂ. സാമൂഹിക ഉപാധികളെ എറിഞ്ഞുടയ്ക്കൂ. നല്ല മനസോടെ ജീവിക്കൂ.’ നടൻ പറഞ്ഞു. […]