ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമം ; നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി; കീഴടങ്ങിയത് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബു
സ്വന്തം ലേഖകൻ കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്. അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയത്. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. […]