play-sharp-fill

അരികൊമ്പൻ തുറന്ന് വിട്ട സ്ഥലത്തു നിന്നും തിരികെ സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ അരികൊമ്പൻ തുറന്ന് വിട്ട സ്ഥലത്തു നിന്നും തിരികെ സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വനംവകുപ്പ് അധികൃതര്‍ തുറന്നുവിട്ട സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ആനയിപ്പോഴുള്ളതെന്നാണ് സൂചന. അരികൊമ്പൻ തിരികെ സഞ്ചരിക്കുന്നുവെന്നാണ് അവസാനത്തെ സിഗ്നല്‍ സൂചിപ്പിക്കുന്നത്. വണ്ണാത്തിപ്പാറ ഭാഗത്ത് അരികൊമ്പൻ എത്തിയാല്‍ അതിന് അഞ്ച് കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. ആന അതിര്‍ത്തി കടക്കാന്‍ സാദ്ധ്യതയുണ്ടോയെന്ന് തമിഴ്നാട് വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ആനയുടെ മയക്കം പൂര്‍ണമായും വിട്ടുമാറിയതായി അധികൃതര്‍ അറിയിച്ചു. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം […]