video
play-sharp-fill

അരിക്കൊമ്പനെ ഇനി വെടിവെക്കരുത്;ആനയുടെ ശരീരത്തിന്റെ നിരവധി പരിക്കുണ്ട്; ചികിത്സ ഉറപ്പാക്കണം; സുപ്രീംകോടതിയിൽ ഹർജി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അരിക്കൊമ്പനെ ഇനി വെടിവെക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കുണ്ട്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കരുതെന്നാണ് വാക്കിങ് ഐ ഫൗണ്ടേഷന്റെ ആവശ്യം. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്. അതിനിടെ അരിക്കൊമ്പൻ ആരോ ഗ്യവാനാണെന്ന് വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തിയിരുന്നു. […]

അരിക്കൊമ്പൻ ആരോഗ്യവാൻ; കൊമ്പനുള്ളത് ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്ത്; നിരീക്ഷിച്ച് വനംവകുപ്പ് സംഘം

സ്വന്തം ലേഖകൻ ചെന്നൈ: കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ്‌ ആന ഇപ്പോൾ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തെളിവായി ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് […]

അരിക്കൊമ്പന്റെ ആരോഗ്യത്തിനായി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം..!! വഴിപാട് നടത്തിയത് ആനപ്രേമി സംഘത്തിലുള്ള വടക്കാഞ്ചേരി സ്വദേശിനി

സ്വന്തം ലേഖകൻ പാലക്കാട്: അരിക്കൊമ്പന്റെ ആരോഗ്യത്തിനായി മഹാ ഗണപതി ഹോമം നടത്തി ഭക്ത. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തിയത്. വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലായിരുന്നു ഹോമം.ആദ്യമായിട്ടാണ് ഈ ക്ഷേത്രത്തിൽ ആനയ്ക്കായി ഇത്തരമൊരു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയും തുമ്പിക്കൈയിലെ മുറിവും, ആനയെ ഓരോ സർക്കാരും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുകയാണല്ലോ?, അതിൽ നിന്നെല്ലാം സംരക്ഷണം ആവശ്യപ്പെട്ടാണ് കർണാടകയിൽ താമസിക്കുന്ന വടക്കഞ്ചേരി സ്വദേശിനി വഴിപാട് നടത്തിയതെന്ന് ക്ഷേത്രകമ്മറ്റി […]

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു..! റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ്; രാത്രി സഞ്ചരിച്ചത് 15 കിലോമീറ്റർ; നീക്ഷണം ശക്തമാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ കന്യാകുമാരി വനാതിർത്തിയിലേക്ക് കടന്നത്. അരിക്കൊമ്പൻ ആരോ​ഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി […]

കിട്ടി.. കിട്ടി.. സിഗ്നല് കിട്ടി! അരിക്കൊമ്പൻ അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ അകലെ; സിഗ്നൽ ലഭിക്കാഞ്ഞത് ആന വനത്തിനുള്ളിലേക്ക് കയറിയത് കൊണ്ടെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അരിക്കൊമ്പന്റെ സിഗ്നൽ കിട്ടിയെന്ന് തമിഴ്‌നാട് വനംവകുപ്പ്. അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് അരിക്കൊമ്പൻ്റെ സിഗ്നൽ ലഭിച്ചത്. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. നേരത്തെ അരിക്കൊമ്പൻ്റെ സി​ഗ്നൽ ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രി മുതലാണ് സിഗ്നൽ നഷ്ടമായത്. 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് […]

അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി..! ഇടപെടൽ ആനയെ കേരളത്തിന് കൈമാറണമെന്ന കൊച്ചി സ്വദേശിയുടെ ഹർജിയിൽ

സ്വന്തം ലേഖകൻ ചെന്നൈ : മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി. കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് സ്റ്റേ. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. കേസ് നാളെ പരിഗണിക്കുന്നത് വരെ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്ന് വിടുന്നത് കോടതിയുടെ മധുര ബഞ്ച് വിലക്കി. കളക്കാട് മണിമുത്തരു വനമേഖലയിലാണ് കടുവ സങ്കേതത്തില്‍ അരിക്കൊമ്പനെ തുറന്ന് വിടാനായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഒരാഴ്ചയിലേറെയായി വനത്തിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങാതിരുന്ന അരി കൊമ്പൻ ഇന്നലെ രാത്രി 10 മണിയോടെയാണ് […]

‘അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു, ആന കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ല’ : എ കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ കോഴിക്കോട്: അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്നാടായാലും തുടർനടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ തേനി പൂശാനംപട്ടിക്ക് സമീപത്ത് വച്ചാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ചത്. എലഫന്റ് ആംബുലന്‍സില്‍ കയറ്റിയ […]

അരിക്കൊമ്പൻ ഷണ്മുഖനദി അണക്കെട്ട് ഭാഗത്തെ വനത്തിൽ..!! സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി, മുന്നറിയിപ്പുമായി തേനി കളക്ടർ

സ്വന്തം ലേഖകൻ ഇടുക്കി : അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് തേനി കളക്ടറുടെ ഉടപെടൽ. നിലവിൽ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്. ജനവാസ മേഖലയിൽ നിന്നും ദൂരെയാണിത്. ആനയെ 4 മണിക്കൂറും നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, […]

തമിഴ്നാടിനെ ‘വട്ടം കറക്കി’ അരിക്കൊമ്പൻ..! പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘം; നീക്കങ്ങൾ നിരീക്ഷിച്ച് വനം വകുപ്പ്

സ്വന്തം ലേഖകൻ കമ്പം: ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കാൻ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘമാണ് ആനയെ പിടിക്കാൻ ഇറങ്ങുന്നത് . മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം കമ്പം ടൗണില്‍ വച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ പാല്‍രാജ് മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കമ്പത്തെ […]

അരിക്കൊമ്പൻ മേഘമല കടുവ സങ്കേതത്തിനുള്ളിലേക്ക് നീങ്ങി..! നിലവിൽ വനാതീർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകത്ത്;ക്ഷീണിതനായതിനാൽ തിരികെ എത്താൻ താമസം ഉണ്ടായേക്കുമെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ കമ്പം: അരിക്കൊമ്പൻ മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. വനാതീർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകത്താണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ക്ഷീണിതൻ ആയതിനാൽ തിരികെ എത്താൻ താമസം ഉണ്ടായേക്കുമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നുവിടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയതായി റിപ്പോർട്ടുകൾ വരുന്നത്. അതേസമയം അരിക്കൊമ്പന്‍ ദൗത്യത്തിനുള്ള മൂന്ന് കുങ്കിയാനകളെയും എത്തിച്ചു. ആനമാല സ്വയംഭൂ, മുത്തു, ഉദയന്‍ എന്നീ കുങ്കിയാനകളാണ് തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന […]