ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മലയാള സിനിമയിലേക്ക് ; തിരിച്ചു വരവ് ആടുജീവിതത്തിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം എംആർ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മലയാളത്തിലെ പ്രിയ സംവിധായകൻ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടു ജീവിതം’ എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീത ഇതിഹാസം എ.ആർ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചെന്നെയിൽ ഒരു പരിപാടിയ്‌ക്കെത്തിയപ്പോഴാണ് മലയാളത്തിലേക്കുള്ള മടങ്ങിവരവ് റഹ്മാൻ സ്ഥിരീകരിച്ചത്. നീണ്ട ഇടവേളക്ക് ശേഷമാണ് റഹ്മാൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ യോദ്ധയിലാണ് എ.ആർ റഹ്മാൻസംഗീതം നൽകിയത്. ഇതിന് ശേഷമാണ് പുതിയ ചിത്രം ആടുജീവിതത്തിൽ അദ്ദേഹം […]