അഫീലിന്റെ മരണം ; പ്രതി ചേർക്കപ്പെട്ടവരോട് പോലീസിന്റെ കാരുണ്യം, അറസ്റ്റ് ഉണ്ടാവില്ല
സ്വന്തം ലേഖിക കോട്ടയം : സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ ഹാമർ ത്രോ തലയിൽ വീണ് പ വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരോട് പോലീസിന്റെ കാരുണ്യം. മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപെട്ട നാല് സംഘാടകരെയും അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പോലീസ് തീരുമാനം. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ത്രോ ഇനങ്ങളുടെ വിധികർത്താവായ ടി.ഡി.മാർട്ടിൻ, സിഗ്‌നൽ നൽകാൻ ചുമതലയിലുണ്ടായിരുന്ന ഒഫിഷ്യൽമാരായ കെ.വി.ജോസഫ്, പി. നാരായണൻകുട്ടി എന്നിവരാണ് കുറ്റക്കാർ. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. എന്നാൽ കുറ്റക്കാരെ കണ്ടെത്തിയെങ്കിലും […]