ഈ നിമിഷം എന്നെക്കാൾ സന്തോഷവാനായ മറ്റാരുമില്ല….! റിലീസ് ചെയ്ത് 16 വർഷങ്ങൾക്ക് ശേഷം അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു ; സന്തോഷം പങ്കുവച്ച് ശങ്കർ
സ്വന്തം ലേഖകൻ ചെന്നൈ : റിലീസ് ചെയ്ത് 16 വർഷങ്ങൾക്ക് ശേഷം തമിഴ് സൂപ്പർ ഹിറ്റ് ചിത്രം അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ശങ്കർ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്.ചിത്രത്തിൽ രൺവീർ സിംഗ് ആണ് നായകനായി എത്തുന്നത്. പാൻഇന്ത്യ പ്രൊജക്റ്റായ ചിത്രം 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ‘ഇന്ത്യൻ സിനിമയുടെ മുൻനിര ദീർഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നുവെന്നാണ് രൺവീർ ട്വീറ്റ് ചെയതത്.പെൻ മൂവിസിന്റെ ബാനറിൽ ഡോ.ജയന്തിലാൽ ഗാഡയാണ് ചിത്രം നിർമ്മിക്കുന്നത്. 2001ൽ പുറത്തിറങ്ങിയ നായകിന് […]