‘സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല’; ‘നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’; സൈബർ അറ്റാക്കിനെതിരെ പ്രതികരിച്ച് നടി അഞ്ജു അരവിന്ദ്
സ്വന്തം ലേഖകൻ കൊച്ചി:നടി അഞ്ജു അരവിന്ദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. മോശം കമന്റിട്ട വിമര്‍ശകന് ശക്തമായ ഭാഷയിലുള്ള മറുപടിയാണ് താരം നല്‍കിയത്. ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. ‘സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ‘അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’ എന്നാണ് അഞ്ജുവിന്റെ മറുപടി. ‘കഷ്ടം, ഓരോരുത്തരുടെയും കാഴ്ചപ്പാട്. ന്തായാലും നല്ല […]