play-sharp-fill

ഇക്കയുടെ കൂടെ പോകുന്നുവെന്ന് എഴുതിവച്ചു; കല്ല്യാണത്തിന് ആറ് ദിവസം മാത്രം അവശേഷിക്കെ വീട് വിട്ടിറങ്ങി; കാസര്‍ഗോഡ് നിന്നും ചെന്നൈയിലും അവിടെ നിന്നും ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലും കള്ളപ്പേരില്‍ കറങ്ങി നടന്നു; ഒന്നരമാസത്തിന് ശേഷം പൊലീസിന്റെ പിടിയില്‍; അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലെ കാരണം അവിശ്വസനീയം

സ്വന്തം ലേഖകന്‍ കാസര്‍കോട്: ഒന്നര മാസം മുന്‍പ് പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും കാണാതായ അഞ്ജലി (21) ഒടുവില്‍ പൊലീസ് പിടിയില്‍. യുവതി വീട് വിട്ടുപോയതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന ആരോപണവും ഇതോടെ പൊളിഞ്ഞു. സംശയാസ്പദമായ യാതൊന്നും അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലില്ലെന്നും കണ്ടെത്തി. ഏപ്രില്‍ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി ഏപ്രില്‍ 19 ന് ഉച്ചക്ക് ഒന്നര മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി. കാസര്‍കോട് ബസില്‍ കയറി പൊയിനാച്ചിയില്‍ ഇറങ്ങിയ യുവതി പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി ഉച്ചക്കുള്ള ചെന്നൈ […]