play-sharp-fill

നടൻ അനിൽ മുരളി അന്തരിച്ചു ; അന്ത്യം കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി : മലയാള ചലചിത്ര താരം അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അനിൽ കൂടുതലും വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. ഇരുന്നൂറിന് മുകളിൽ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് . ടെലിവിഷൻ സീരിയൽ രംഗത്തുകൂടിയാണ് അഭിനയ രംഗത്തെക്ക് എത്തിയത്.