വീണ്ടും വില്ലനായി റോഡിലെ കുഴി ; അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു
സ്വന്തം ലേഖകൻ അങ്കമാലി: വീണ്ടും വില്ലനായി റോഡിലെ കുഴി. അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി സ്‌കൂട്ടറിൽ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു .പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എം സി പോളിച്ചന്റെ മകൻ ജിമേഷ്(22) ആണ് ടാങ്കർ ലോറി കയറി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ അങ്കമാലി സിഎസ്എഎ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം. കുഴിയിൽ ചാടാതിരിക്കാൻ മുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിന് ഇടയിൽ ജിമേഷ് സഞ്ചരിച്ച സ്‌കൂട്ടർ കാറിൽ ഇടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. ടാങ്കർ […]