വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മകൾ ജീവനൊടുക്കിയത് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനോവിഷമത്താലെന്ന് പിതാവ് : വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്ന് ബാങ്ക് അധികൃതർ

സ്വന്തം ലേഖകൻ കൊല്ലം: വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബാങ്കിൽ അപേക്ഷിച്ചിരുന്ന വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിട്ടുണ്ട്. പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിലിനെയാണ്(19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അനഘയ്ക്ക് തനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് പ്രവേശനം ലഭിച്ചിരുന്നു. തുടർന്ന് ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. നാലുലക്ഷം രൂപയാണ് പഠനച്ചെലവായി വേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ലോണിന്റെ കാര്യങ്ങൾ സംസാരിക്കുവാൻ അനഘ ബാങ്കിൽ പോയിരുന്നു. എന്നാൽ മകൾ […]